
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം കടകം ശാഖാ വാർഷിക സമ്മേളനവും പ്രതിഭാസംഗമവും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.കടകം ശാഖ പ്രസിഡന്റ് ഡി.ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ചു.10നിർദ്ധന കുടുംബങ്ങൾക്ക് യൂണിയൻ പ്രസിഡന്റ് ചികിത്സാ ധനസഹായം കൈമാറി.യൂണിയൻ പ്രതിഭാസംഗമ അവാർഡിനർഹരായ ഡോ.എസ്.എസ്.ലക്ഷ്മിക്കും ശിവാനിക്കും ഫീൽഡും പതക്കവും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിതരണം ചെയ്തു.എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,വനിതാസംഘം യൂണിയൻ ട്രഷറർ ഉദയകുമാരി വക്കം,ശാഖ യോഗം വൈസ് പ്രസിഡന്റ് ആർ.ബാലാനന്ദൻ,വനിതാസംഘം കടകം യൂണിറ്റ് പ്രസിഡന്റ് അനിത സുധാമൻ,യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് കിരൺചന്ദ് എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി ആർ.ബാലാനന്ദൻ (പ്രസിഡന്റ്),സന്ധ്യ ജയലാൽ (വൈസ് പ്രസിഡന്റ്),ഡി.ചിത്രാംഗദൻ (സെക്രട്ടറി) എന്നിവരടങ്ങുന്ന 14 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. ശാഖായോഗത്തിന്റെ പുതിയ മന്ദിരത്തിൽ പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കാനും യൂണിയന്റെ സഹകരണത്തോടെ വനിതാസംഘം വീട്ടമ്മമാർക്കായി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സമ്മേളനം തീരുമാനിച്ചു.