വക്കം:കാളിദാസ കലാസാഹിത്യ സമിതിയും വക്കം ഖാദർ റിസർച്ച് ലെെബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചർച്ചയുടെ ഭാഗമായി വക്കം ഖാദർ സ്മാരക ഹാളിൽ 'എ.രാമചന്ദ്രൻ- കലയും ജീവിതവും' എന്ന വിഷയത്തിൽ കരവാരം രാമചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.എ.രാമചന്ദ്രന് ആറ്റിങ്ങലിൽ സ്മാരകം നിർമ്മിക്കാൻ കാളിദാസയും വക്കം ഖാദർ റിസർച്ച് ലെെബ്രറിയും സംയുക്തമായി ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സണ് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.പരുത്തി.ജി.മോഹനൻ,പ്രകാശ് പ്ലാവഴികം,പ്രതീപ് വക്കം,കെ.രാധാകൃഷ്ണൻ,പ്രകാശ് വക്കം,സത്യദേവൻ എന്നിവർ പങ്കെടുത്തു.പ്രകാശ് പ്ലാവഴികം സ്വന്തം കവിത അവതരിപ്പിച്ചു. യു.പ്രകാശ് മോഡറേറ്ററായിരുന്നു.