
തിരുവനന്തപുരം: അഭിഭാഷകയെ മർദ്ദിച്ചെന്ന പരാതിയിൽ സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.സുധീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റി കല്ലമ്പലം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ് ഉദ്ഘാടനം ചെയ്‌തു.
യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് വിനോദ് വെട്ടിയറ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജിഹാദ്,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അനിൽകുമാർ,നാവായിക്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജ്യോതിലാൽ,ബ്ലോക്ക് ഭാരവാഹികളായ റിയാസ് കപ്പാംവിള,അരുൺ എം.എസ്,അസ്ഹർ,ഷെറിൻ,റമീസ്,മനു കൃഷ്ണൻ,മുബാറക്ക്,സബീബ് തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ വിരുന്നിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തച്ചൂർക്കുന്ന് സ്വദേശിയായ അഡ്വ.സിന്ധു സുരേഷിനെ മർദ്ദിച്ച സംഭവത്തിൽ സുധീറിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ആറ്റിങ്ങൽ പൊലീസ് കേസെടുത്തിരുന്നു. വാക്കുതർക്കത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ഇല്ലാത്ത കാര്യങ്ങൾ പർവതീകരിച്ചാണ് സിന്ധു പരാതി നൽകിയതെന്നും അഡ്വ.സുധീർ പറഞ്ഞു. സുധീറിന്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും രണ്ടുപേരുടെ പരാതികളും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.