തിരുവനന്തുപുരം: ഗായത്രി ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ആൻഡ് റുമറ്റോളജി റിസർച്ച് സെന്റർ കൈമനത്ത് മേയ് 13ന് പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഡോ.ഇ.എ.സജികുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനറൽ മെഡിസിൻ,ഓർത്തോ,ഇ.എൻ.ടി,പീഡിയാട്രിക്,ഗൈനക്കോളജി,യോഗ,ഫിസിയോതെറാപ്പി വിഭാഗങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി,ഡോ.എം.എൽ.വിഷ്‌ണു,ഡോ.മുരളീധരൻ നായർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.