പാലോട്:ആദിവാസി ക്ഷേമ സമിതി വാമനപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ നാളെ നടക്കും.രാവിലെ ഏഴിന് എ.കെ.എസ് സംസ്ഥാന സെക്രട്ടറി ബി.വിദ്യാധരൻ കാണി പോട്ടോമാവിൽ ഉദ്ഘാടനം ചെയ്യും.ബി.സദാനന്ദൻ കാണി ജാഥാ ക്യാപ്റ്റനും,കുറുപ്പൻകാല അനി ജാഥാ മാനേജരുമാകും.വൈകിട്ട് 7ന് പന്നിയോട്ട് കടവിൽ സമാപിക്കും.