solar-panel

തിരുവനന്തപുരം: ശബരിമല ഉൾപ്പെടെ 26 മേജർ ക്ഷേത്രങ്ങളിൽ സോളാർ വൈദ്യുതി പ്രയോജനപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്തീരുമാനം. തുടക്കമെന്ന നിലയിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു. 545 വാട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്ന 72 പാനലുകളാണ് സ്ഥാപിച്ചത്. നിലവിൽ ഒരു ദിവസം 160 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിച്ചു.

സർക്കാർ സഹായത്തോടെ അനെർട്ട് മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്.

സോളാർ വൈദ്യുതിയിൽ പൂർണമായി പ്രവർത്തിക്കുന്ന നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് സാങ്കേതിക ഉപദേശം തേടും.

ഉദ്ഘാടന ചടങ്ങിൽ ദേവസ്വം അംഗങ്ങളായ അഡ്വ. അജിത് കുമാർ,​ ജി സുന്ദരേശൻ ബോർഡ് സെക്രട്ടറി ജി.ബൈജു,​ ദേവസ്വം കമ്മിഷണർ ഇൻ ചാർജ് രാജേന്ദ്രപ്രസാദ്, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനിയർ രാജേഷ് മോഹൻ,​ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അഞ്ജന ബാലൻ, അസി. എൻജിനിയർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.