
ഉദിയൻകുളങ്ങര: നെറ്റ് സീറോ കാർബൺ പദ്ധതിയുമായി കൊല്ലയിൽ പഞ്ചായത്ത്. കാർബൺ നിയന്ത്രിത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി 2022ലാണ് നവകേരള മിഷന്റെ ആഭിമുഖ്യത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉദിയൻകുളങ്ങര എൽ.എം.എസ് എൽ.പി.എസ് സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഉടനീളം സർവെ നടത്തുകയും വിറക്ഉപയോഗം നടത്തുന്ന വീടുകളെ കുറിച്ചുള്ള കണക്കെടുക്കുകയും ചെയ്തിരുന്നു. വിറക് ഉപയോഗത്തിലൂടെ പുറന്തള്ളുന്ന കാർബണിന്റെ അളവ് നിശ്ചയിക്കുവാനായിരുന്നു ഈ കണക്കെടുപ്പ്. ഇതുമായി ബന്ധപ്പെട്ട കൊല്ലയിൽ പഞ്ചായത്തിൽ എത്ര പെട്രോൾ വാഹനങ്ങൾ ഉണ്ടെന്നും ഡീസൽ വാഹനങ്ങൾ ഉണ്ടെന്നും കണ്ടെത്തുകയും ചെയ്തു.
@ വീടുകളിൽ സോളാർപാനൽ
അനർട്ടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ വഴി കിട്ടിയ 236 വിടുകളിൽ നിന്നും116 വീടുകളെതിരഞ്ഞെടുക്കുകയും രണ്ടു കിലോ വാൾട്ടിന്റെ സോളാർപാനലുകൾ സൗജന്യമായി സ്ഥാപിക്കുകയും അതിൽ നിന്നും വൈദ്യുതി ഉത്പാദനം നടത്തുകയും ചെയ്തു. സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി ഈ വീടുകൾ പാടെ വിറകടുപ്പിൽനിന്ന് പൂർണമായും ഇലക്ട്രിക് സ്റ്റൗവിലേക്ക് മാറി.
@ വൈദ്യുതി ഇലക്ട്രിസിറ്റിക്ക്
സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സോളാർ പാനലുകൾ സ്ഥാപിച്ചതിലൂടെ ഒരു വീട്ടുകാർക്ക് 400 രൂപ വൈദ്യുതി ചാർജ് ഇലക്ട്രിസിറ്റി കുറച്ചു നൽകുന്ന തരത്തിലാണ് പദ്ധതി മുന്നോട്ടു നീങ്ങുന്നത്.സൂര്യപ്രകാശം ലഭിക്കാൻ സാദ്ധ്യതയുള്ള വീടുകൾ മാത്രമാണ് സോളാർ പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതോടെ 236 കിലോ വാൾട്ട് വൈദ്യുതി ബോർഡിന് നൽകുന്ന കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി മാറുകയാണ് ഈ പഞ്ചായത്ത്. സോളാർ വഴിയെടുക്കുന്ന വൈദ്യുതി സപ്പറേറ്റ് മീറ്റർ വച്ച് ഇലക്ട്രിസിറ്റിക്ക് കൈമാറും.
@പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ തന്നെ 15 കിലോ വാൾട്ടിന്റെ സോളാർ പാനൽ സ്ഥാപിച്ചിരുന്നു. പ്രതിമാസം 12000 രൂപ വൈദ്യുതി വകുപ്പിന് അടച്ചുകൊണ്ടിരുന്ന പഞ്ചായത്ത് ഇപ്പോൾ 3270 രൂപ മാത്രമാണ് അടയ്ക്കുന്നത്.
@ ലക്ഷ്യം കാർബൺ നിയന്ത്രിത പഞ്ചായത്ത്
സ്ട്രീറ്റ് ലൈറ്റുകൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതിക്കായി സോളാർപദ്ധതിയിലൂടെ വൈദ്യുതി നൽകാൻ ഒരേക്കർ സ്ഥലത്ത് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. 2026 ഓടെ കാർബൺ നിയന്ത്രിത പഞ്ചായത്ത് എന്ന ബഹുമതിയിലേക്ക് എത്തിച്ചേരുവാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ