
വെള്ളറട: കാരാപ്പഴിഞ്ഞി കുടുംബക്ഷേമ സമിതിയുടെ പ്രഥമ വാർഷികവും കുടുംബയോഗവും ശിവഗിരി മഠത്തിലെ സ്വാമി സൂര്യ ശങ്കർ
ഉദ്ഘാടനം ചെയ്‌തു. സമിതി പ്രസിഡന്റ് സി.പി.ജയശീലൻ അദ്ധ്യക്ഷത വഹിച്ചു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ സുവനീർ സമിതി വൈസ് പ്രസിഡന്റ് വിദ്യാധരന് നൽകി പ്രകാശനം ചെയ്‌തു. സമിതിയുടെ പ്രഥമ ആദിച്ചകാളു അവാർഡ് ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രന് നൽകി. വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് വെള്ളറട ജി.രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,തബലിസ്റ്റ് സുജിത്ത് എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ആദരിച്ചു. സമിതി വർക്കിംഗ് പ്രസിഡന്റ് വെള്ളറട ജി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,ജനറൽ സെക്രട്ടറി ബിനു സുബ്രഹ്മണ്യൻ,ആർഷ തുടങ്ങിയവർ സംസാരിച്ചു. സമിതി സെക്രട്ടറി വിജു കളിയിക്കാവിള അനുസ്‌മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബിജു പാറശാല സ്വാഗതവും വനിതാ കമ്മിറ്റി കൺവീനർ ലക്ഷ്‌മി എസ്.സേനൻ നന്ദിയും പറഞ്ഞു.