p

തിരുവനന്തപുരം: 'സിവിൽ സർവീസ് പരീക്ഷ വലിയൊരു ലൂപ്പാണ്. ഒരു തവണ പരാജയപ്പെട്ടാൽ വീണ്ടും ഒന്ന് മുതൽ തുടങ്ങണം. അങ്ങനെ കളയാൻ സമയമില്ലാത്തതിനാൽ ആദ്യ ശ്രമത്തിൽ തന്നെ എന്റെ നൂറുശതമാനം നൽകി..' അഖിലേന്ത്യാതലത്തിൽ 71-ാം റാങ്ക് നേടിയ ഫാബി റഷീദിന്റെ ( 24) വാക്കുകളാണിത്. ഊണും ഉറക്കവും കളഞ്ഞ് പഠിച്ചത് ഫലം കണ്ടു. സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് ഫാബി കന്നിയങ്കത്തിന് ഇറങ്ങിയത്. മോഹിച്ച ഐ.എ.എസ് കിട്ടുമെന്നാണ് പ്രതീക്ഷ.

ചെറുപ്പം മുതൽ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഫാബിക്ക് ആഗ്രഹമുണ്ടായിരുന്നു. ആലപ്പുഴയിലായിരുന്നു ജനിച്ചതെങ്കിലും അമ്മ ബീനത്തിന്റെ ജോലിസംബന്ധമായി തിരുവനന്തപുരത്തേക്ക് ചേക്കേറി. തിരുമല വേട്ടമുക്കിലാണ് താമസം. സർവോദയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. പ്ലസ്ടുവിന് ശേഷം വിതുര ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ഇന്റഗ്രേറ്റഡ് ബി.എസ്-എം.എസ് (ബയോളജി) കോഴ്സിന് ചേർന്നു. ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള ഇഷ്ടമാണ് കാരണം. 2022ൽ പാസ്‌ഔട്ട് ആയി ഫോർച്യൂൺ അക്കാഡമിയിൽ പരിശീലനത്തിന് ചേർന്നു.

റിട്ട. ആയുർവേദ ഡോക്ടർ ഡോ.റഷീദിന്റെയും ഇ.എസ്.ഐ ഡയറക്ടറായിരുന്ന ബീനത്തിന്റെയും ഏക മകളാണ്.

10 മണിക്കൂർ പഠനം

പരിശീലനകാലത്ത് സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും കുടുംബത്തിലെ ആഘോഷങ്ങളും പൂർണമായും മാറ്റിവച്ചു. 'ആഘോഷങ്ങൾ കാത്തുനിൽക്കും...സ്വപ്നങ്ങൾ അങ്ങനെയല്ലല്ലോ...' ചെറുപുഞ്ചിരിയോടെ ഫാബി പറയുന്നു.

ദിവസവും 10 മണിക്കൂർ പഠിച്ചു. ചിലപ്പോൾ വിരസത തോന്നി. ലക്ഷ്യം നേടാതെ പിന്മാറാൻ ഫാബി തയാറായില്ല. മെയിൻസ് പരീക്ഷ അടുക്കാറായതോടെ പഠനം 12 മണിക്കൂറായി. 'എത്ര പഠിച്ചാലും സിവിൽ സർവീസിന്റെ സിലബസ് തീരില്ല. അതിനാൽ വലിച്ചുവാരി പഠിക്കാതെ,പഠിച്ച ഭാഗങ്ങൾ ഓർക്കാൻ ശ്രമിച്ചു..' ഇതായിരുന്നു പഠനരഹസ്യം. ഓരോ ആഴ്ചയും മോക്ക് ടെസ്റ്റുകൾ എഴുതി. ഓരോ വിഷയത്തിനും അവസാനനിമിഷം വായിക്കാൻ ലഘു കുറിപ്പുകൾ തയാറാക്കി. സോഷ്യോളജിയായിരുന്നു ഐച്ഛികവിഷയം. നിശ്ചിതസമയത്തിനുള്ളിൽ വേഗത്തിലെഴുതിയാണ് മെയിൻസിനായി പരിശീലിച്ചത്.

1000​​​ൽ​​​ ​​​താ​​​ഴെ​​​ ​​​റാ​​​ങ്ക് ​​​നേ​​​ടി​​​യ​​​ ​മ​റ്റ് ​മ​​​ല​​​യാ​​​ളി​​​ക​​ൾ

ജി.​ ​ഹ​രി​ശ​ങ്ക​ർ​-​ 107,​ ​ഫെ​ബി​ൻ​ ​ജോ​സ് ​തോ​മ​സ് ​(​പ​ത്ത​നാ​പു​രം,​ ​കൊ​ല്ലം​)​-133,​ ​വി​നീ​ത് ​ലോ​ഹി​താ​ക്ഷ​ൻ​ ​(​പെ​രു​മ്പാ​വൂ​ർ,​ ​എ​റ​ണാ​കു​ളം​)​-​ 169,​ ​അ​മൃ​ത​ ​എ​സ്.​ ​കു​മാ​ർ​ ​(​കാ​ക്ക​നാ​ട്,​ ​എ​റ​ണാ​കു​ളം​)​-​ 179,​ ​മ​ഞ്ജു​ഷ​ ​ബി.​ ​ജോ​ർ​ജ്ജ്-​ 195,​ ​അ​നു​ഷ​ ​പി​ള്ള​-​ 202,​ ​അ​ഞ്ജി​ത് ​എ.​ ​നാ​യ​ർ​ ​(​മ​ല​യി​ൻ​കീ​ഴ്,​ ​തി​രു​വ​ന​ന്ത​പു​രം​)​-​ 205,​ ​അ​ന​ഘ​ ​കെ.​ ​വി​ജ​യ​ൻ​ ​(​എ​റ​ണാ​കു​ളം​)​-​ 220,​ ​നെ​വി​ൻ​ ​കു​രു​വി​ള​ ​തോ​മ​സ് ​(​തി​രു​വ​ല്ല​)​-​ 225,​ ​പി.​ ​മ​ഞ്ജി​മ​ ​(​വ​ട​ക​ര​)​-​ 235,​ ​ജേ​ക്ക​ബ് ​ജെ.​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​(​മ​ണ്ണ​ന്ത​ല,​ ​തി​രു​വ​ന​ന്ത​പു​രം​)​-​ 246,​ ​പാ​ർ​വ​തി​ ​ഗോ​പ​കു​മാ​ർ​ ​(​അ​മ്പ​ല​പ്പു​ഴ​)​-​ 282,​ ​ഫാ​ത്തി​മ​ ​ഷിം​നാ​ ​പ​ര​വ​ത്ത് ​(​കോ​ടൂ​ർ,​ ​മ​ല​പ്പു​റം​)​-​ 317,​ ​ടി.​ ​അ​ഖി​ൽ​ ​(​പേ​രൂ​ർ​ക്ക​ട,​ ​തി​രു​വ​ന​ന്ത​പു​രം​)​-​ 331,​ ​ഭ​ര​ത്കൃ​ഷ്ണ​ ​പി​ഷാ​ര​ടി​ ​(​തൃ​പ്പൂ​ണി​ത്തു​റ​)​ ​-347,​ ​എ​സ്.​ ​അ​മൃ​ത​ ​(​കോ​ഴി​ക്കോ​ട്)​-​ 398,​ ​അ​ക്ഷ​യ് ​ദി​ലീ​പ് ​(​തി​രു​വ​ന​ന്ത​പു​രം​ ​മു​ട്ട​ട​)​-​ 439,​ ​എ​സ്.​ ​അ​ശ്വി​നി​-​ 449,​ ​അ​ശ്വ​തി​ ​ശി​വ​രാ​മ​ൻ​-​ 465,​ ​കി​ര​ൺ​ ​മു​ര​ളി​ ​(​പെ​രു​ന്തു​രു​ത്തി​)​-​ 468,​ ​വി.​ ​ല​ക്ഷ്മി​ ​മേ​നോ​ൻ​ ​(​മ​ല​പ്പു​റം​)​-​ 477,​സ്വാ​തി​ ​എ​സ്.​ ​ബാ​ബു​ ​(​ശാ​സ്ത​മം​ഗ​ലം,​ ​തി​രു​വ​ന​ന്ത​പു​രം​)​ ​-52,​ ​അ​ബ്ദു​ൾ​ഫ​സ​ൽ​ ​(​തി​രു​വ​ന​ന്ത​പു​രം​ ​ക​വ​ടി​യാ​ർ​)​-​ 507,​ ​ഷി​ൽ​ജ​ ​ജോ​സ് ​(​ക​ണ്ണൂ​ർ​)​-​ 529,​ ​പി.​ ​ദേ​വീ​കൃ​ഷ്ണ​ ​(​തൃ​പ്പൂ​ണി​ത്തു​റ​)​-​ 559,​ജെ.​എ​സ്.​ ​ഉ​ർ​മി​ള​ ​(​ച​വ​റ,​ ​കൊ​ല്ലം​)​-​ 561,​ ​അ​ശ്വ​ന്ത് ​രാ​ജ് ​(​കോ​ഴി​ക്കോ​ട്)​-​ 577,​ ​അ​ങ്കി​ത​ ​(​തി​രു​വ​ല്ല​)​-​ 594,​ ​മൃ​ദു​ൽ​ ​ദ​ർ​ശ​ൻ​ ​(​വ​ക്കം​)​-630,​ ​അ​മൃ​ത​ ​സ​തീ​പ​ൻ​ ​(​തൃ​ശൂ​ർ​)​-638,​ ​കെ.​ ​സാ​യ​ന്ത് ​(​ത​ല​ശേ​രി​)​-​ 701,​ ​രാ​ഹു​ൽ​ ​രാ​ഘ​വ​ൻ​ ​(​കാ​സ​ർ​കോ​ട്)​-​ 714,​ ​അ​ഞ്ജി​ത​ ​ഹെ​ർ​ബ​ർ​ട്ട് ​(​തെ​ന്മ​ല​)​-​ 726,​ ​അ​നു​ഷ​ ​ആ​ർ.​ ​ച​ന്ദ്ര​ൻ​ ​(​കാ​ഞ്ഞ​ങ്ങാ​ട്)​-​ 791,​ ​എ​സ്.​ ​സ്വാ​തി​ ​(​കോ​ന്നി​)​-​ 827,​ ​അ​ക്ഷ​യ​ ​കെ.​ ​പ​വി​ത്ര​ൻ​ ​(​തി​രു​വ​ന​ന്ത​പു​രം​)​-​ 831,​ ​ന​ജ്മ​ ​എ.​ ​സ​ലാം​ ​(​വ​ർ​ക്ക​ല​)​-​ 839,​ ​കെ.​ആ​ർ.​ ​സൂ​ര​ജ് ​(​കാ​സ​ർ​കോ​ട്)​ ​-843,​ ​എ.​എ​ൻ.​ ​അ​ഹ്റാ​സ് ​(​പോ​ത്ത​ൻ​കോ​ട്)​-852,​ ​സ​ച്ചി​ൻ​ ​ആ​ന​ന്ദ് ​(​ഇ​ടു​ക്കി​)​-855,​ ​ര​വീ​ൺ​ ​കെ.​ ​മ​നോ​ഹ​ര​ൻ​ ​(​തി​രു​വ​ല്ല​)​-888,​ ​ഗോ​കു​ൽ​ ​കൃ​ഷ്ണ​ ​(​എ​റ​ണാ​കു​ളം​)​-895,​ ​കാ​ജ​ൽ​ ​രാ​ജു​ ​(​നീ​ലേ​ശ്വ​രം​)​-​ 956.