
ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ സ്മൃതി സമ്മേളനവും കവിയരങ്ങും നടന്നു. ശ്രീനാരായണ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുന്നതിനു മുമ്പേ അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനായി തൂലിക ചലിപ്പിച്ച നവോത്ഥാന നായകനായിരുന്നു കുമാരനാശാനെന്ന് അദ്ദേഹം പറഞ്ഞു.
വെട്ടൂർശശി അദ്ധ്യക്ഷത വഹിച്ചു. താണുവൻ ആചാരി, ഷോണി ജി ചിറവിള, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, കെ. സുരേന്ദ്രൻ, ജി.മനോഹരൻ, ശശിധരൻ മഞ്ചാടിക്കരി, പ്രകാശ് പ്ലാവഴികം, എസ്. ഷീന, പി. ചന്ദ്രിക, ഷെഹീദ, ഷിനി പുല്ലുതോട്ടം, വേദവ്യാസൻ, മൈഥിലി ശ്രീനിവാസപുരം, കെ.കെ. സജീവ് ഞെക്കാട് , എം.ടി. തിലകൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.