
വിഴിഞ്ഞം: ആഴിമല വിമൻസ് ക്ലബിന്റ ഒന്നാം വാർഷികാഘോഷം ക്ലബ് പ്രസിഡന്റ് ജമുന നമ്പീശന്റെ അദ്ധ്യക്ഷതയിൽ ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ്പോറ്റി ഉദ്ഘാടനം ചെയ്തു.സിനിമാതാരങ്ങളായ സിനി കോലത്തുകര,അശ്വതി ആരാധ്യ,ജീവകാരുണ്യപ്രവർത്തകൻ വിനയചന്ദ്രൻ നായർ,നിക്കീസ് നെസ്റ്റ് എം.ഡി മറിയ ജേക്കബ്,ആഴിമല ശിവക്ഷേത്രം പ്രസിഡന്റ് എസ്.രാജേന്ദ്രൻ,ജനറൽ സെക്രട്ടറി എൻ.വിജയൻ,ബി.എസ്.എസ് ദേശീയ പുരസ്‌കാര ജേതാവ് വിജേഷ് ആഴിമല,ഡി.എസ്.ശിവരാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.ക്ലബ് വൈസ് പ്രസിഡന്റ് ലാലാ ദേവി,സെക്രട്ടറി ശ്രീകല,ഐശ്വര്യ,ക്ലബ് ജനറൽ സെക്രട്ടറി സുറുമി മോഹൻ,ചെയർപേഴ്സൺ ഉഷാകുമാരി.എ എന്നിവർ പങ്കെടുത്തു.