parassala-rotary-club

പാറശാല: പാറശാല റോട്ടറി ക്ലബ്,ട്രിവാൻഡ്രം റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ട് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.സുമിത്രൻ ഉദ്ഘാടനം ചെയ്തു.പാറശാല റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ അശോകകുമാർ അദ്ധ്യക്ഷത വഹിച്ചു.പാറശാല റോട്ടറി ക്ലബ് മുൻ പ്രസിഡന്റും സരസ്വതി ഹോസ്പിറ്റൽ ചെയർമാനുമായ ഡോ.എസ്.കെ.അജയകുമാർ സ്വാഗതം പറഞ്ഞു.പദ്ധതിയുടെ ഭാഗമായി സരസ്വതി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ പ്രമേഹ പാദരോഗ നിർണയ ക്യാമ്പ് 'പാദസ്പർശിൽ' ഇരുന്നൂറിലേറെ പ്രമേഹ രോഗികൾ പങ്കെടുത്തു.റോട്ടറി ക്ലബ് അംഗങ്ങൾ,പാറശാല സരസ്വതി ഹോസ്പിറ്റലിലെ ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.റൊട്ടേറിയൻ മുരളീധരനെ ചടങ്ങിൽ റോട്ടറി ഗവർണർ ഡോ.ജി.സുമിത്രൻ ആദരിച്ചു.