നെടുമങ്ങാട്:ചെറിയൊരു വിഭാഗം ഹിന്ദുക്കളൊഴിച്ചാൽ മറ്റാർക്കും ഇടമില്ലാത്ത ആശയമാണ് സംഘപരിവാർ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര സങ്കല്പമെന്നും കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ മുച്ചൂടും വിഴുങ്ങാനുള്ള റൂട്ട് മാപ്പാണ് ഈ ആശയമെന്നും സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ തിരഞ്ഞെടുപ്പു പൊതുയോഗം കരകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാട്ടത്തിൽ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്. രാജലാൽ സ്വാഗതം പറഞ്ഞു.മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ,ആനാവൂർ നാഗപ്പൻ,സി.ജയൻബാബു,എ.എ. റഹിം എം.പി, എ.നീലലോഹിതദാസ്, ആർ.ജയദേവൻ, വി. അമ്പിളി, ജെ.എസ്. ഷിജുഖാൻ, വി.രാജീവ്, തമ്പാനൂർ രാജീവ്, ആട്ടുകാൽ അജി, ടി.സുനിൽ കുമാർ, സി.അജിത്ത്, വി. ശ്രീകണ്ഠൻ,എം.ലാലു,ആർ. പ്രീത,എസ്.രാജപ്പൻ,യു.ലേഖാറാണി,ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കാരാട്ടിനെതിരെ പെരുമാറ്റച്ചട്ട ലംഘനവുമായി കോൺഗ്രസ്
നെടുമങ്ങാട് : സി.പി.എം നേതാവ് പ്രകാശ് കാരാട്ട് കരകുളം ഏണിക്കരയിൽ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള സ്ഥലത്ത് ഔദ്യോഗിക അനുമതി കൂടാതെ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചുവെന്ന പരാതിയുമായി യു.ഡി.എഫ് നെടുമങ്ങാട് ഇലക്ഷൻ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് വ്യാപകമായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും കരകുളം ഏണിക്കരയിൽ പൊതുസ്ഥലം കൈയേറി പൊതുയോഗം നടത്തിയത് ഇതിന്റെ ഭാഗമാണെന്നും ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കല്ലയം സുകു പരാതിയിൽ പറയുന്നു.