k

തിരുവനന്തപുരം: കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിന്റെ നാലാം നിലയിൽ തീപിടിത്തം. ഇന്നലെ രാത്രി 9.50ഓടെയായിരുന്നു സംഭവം. സമീപത്തെ വീടുകളിലുള്ളവരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ചെങ്കൽച്ചൂള ഫയർസ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിഥിൻരാജിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റെത്തി അര മണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയമാക്കി.

കമ്പ്യൂട്ടർ സെർവർ റൂമിലെ എ.സി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടും സ്‌പാർക്കുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരില്ലാത്തതിനാൽ ആളപായമില്ല. ഇലക്ട്രിക്ക് കേബിളുകൾ കത്തിനശിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷാഫി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രതീഷ്, ഹരിലാൽ, സാബു , വിജിൻ, അനു എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.