നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണത്തെ മരുതത്തൂർ കനാലിൽ ജലം ലഭിക്കാത്തതിന് കാരണം പാറശാലയിലെ കനാൽ പൊട്ടിയതിനെ തുടർന്ന് ജലം കുറച്ച് ഒഴുക്കിവിടുന്നത് കൊണ്ടാണെന്ന് ഇറിഗേഷൻ അധിക‌ൃതർ വ്യക്തമാക്കി. ഇടതുകര കനാലിൽ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. കൂടുതൽ ജലം തുറന്നുവിട്ടെങ്കിൽ മാത്രമേ ചെറിയ കനാലിൽ വെള്ളം ലഭിക്കുകയുള്ളൂ. മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട ചെറിയ കനാൽ വൃത്തിയാക്കാൻ പഞ്ചായത്തിലെ തൊഴിലുറപ്പുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനാൽ വൃത്തിയാക്കിയാലുടൻ ജലം തുറന്നുവിടുമെന്നും ഇറിഗേഷൻ ഓവർസിയർ ഷാജി പറഞ്ഞു.