
പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയിൽ ഹക്കീം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കെ. ആർ. ഗോകുൽ ആദ്യമായി നായകനാവുന്ന ചിത്രമാണ് മ്ലേച്ഛൻ. പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത്. വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സ്ഫുട്നിക് സിനിമ എബി എക്സ് സ്റ്റുഡിയോയുമായി സഹകരിച്ചാണ് നിർമ്മാണം. ജൂണിൽ ചിത്രീകരണം ആരംഭിക്കും. പ്രദീപ് നായർ ആണ് ഛായാഗ്രഹണം. രാഹുൽ പാട്ടീൽ സഹനിർമ്മാതാവും. എഡിറ്റർ സുനിൽ എസ്. പിള്ള, പ്രൊഡക്ഷൻ ഡിസൈനർ അർക്കൻ എസ്. കർമ്മ സംഭാഷണം യതീഷ് ശിവാനന്ദൻ, ഗാനങ്ങൾ സന്തോഷ് വർമ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്. താരനിർണയം പൂർത്തിയായി വരുന്നു.