
കിളിമാനൂർ:പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ കിളിമാനൂർ ബി.ആർ.സി പരിധിയിലെ ഡി.വി.എൽ.പി.എസ് പൈവേലിയുടെ നേതൃത്വത്തിൽ പ്ലാച്ചിവിള അങ്കണവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ 'വേനൽപ്പാടം'സർഗാത്മക ക്യാമ്പിന്റെ ഉദ്ഘാടനം പ്രഥമ അദ്ധ്യാപിക കല എസ്.ആർ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് രഞ്ജിനി അദ്ധ്യക്ഷയായി.ആതിര എസ്.ആർ സ്വാഗതം പറഞ്ഞു.സി. ആർ.സി കോഓർഡിനേറ്റർ ദിവ്യാദാസ്.ഡി പദ്ധതി വിശദീകരിച്ചു.സി.ആർ.സി കോഓർഡിനേറ്റർമാരായ സുരേഷ് കുമാർ,ജയലക്ഷ്മി കെ.എസ്,അഖില പി.ദാസ്,ഷീബ കെ,പി.ടി.എ അംഗങ്ങളായ നീതു നായർ എന്നിവർ സംസാരിച്ചു.ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ സിന്ധു ദിവാകരൻ ക്രാഫ്ട് വർക്കിന്റെ ക്ലാസ് നയിച്ചു.എം.പി.ടി.എ പ്രസിഡന്റ് ഷാര.എസ് നന്ദി പറഞ്ഞു.