തിരുവനന്തപുരം: യു.എ.ഇയിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. ഇന്നലെ തലസ്ഥാനത്ത് നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങളൊന്നും റദ്ദാക്കിയില്ല. യു.എ.ഇയിൽ നിന്നുള്ള ഇൻഡിഗോ,​ എമിറേറ്റ്സ്,​ എയർ ഇന്ത്യ,​ ഫ്ളൈ ദുബായ്,​ ശ്രീലങ്കൻ എയർലൈൻസ് എന്നിവ വൈകിയാണ് തിരുവനപുരത്തെത്തിയത്. തിരിച്ചുപോയതും വൈകിയാണ്.