മുടപുരം : ചിറയിൻകീഴിലെ കലാസാംസ്കാരിക സംഘടനയായ ദൃശ്യ വേദിയുടെ പുതിയ സംഗീത ആൽബം 'ഹരിചന്ദനം' പ്രകാശനം ചെയ്തു.ശാർക്കര മീനഭരണി മഹോത്സവ സമാപന വേദിയിലാണ് ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചത്. ശ്രീകൃഷ്ണഭക്തിഗാനമാണിത്.രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്.സജി സതീശനാണ് ഗായകൻ.സജീവ് മോഹൻ,കെ.രാജേന്ദ്രൻ, ചന്തു ചന്ദ്രൻ , അഖിലേഷ് രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.