വർക്കല: ശ്രീനിവാസപുരം റസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദഘാടനം ചെയ്തു.വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്ക് ക്യാഷ് അവാർഡും,മെമ്മന്റോയും നൽകി അനുമോദിച്ചു.അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ഡോ.കെ.എസ്.അരുൺ കുമാർ (പ്രസിഡന്റ്),ബി.പ്രസാദ്,എസ്.എസ്.ഷാൻ (വൈസ് പ്രസിഡന്റുമാർ),ബീനാറോയ്.ആർ(സെക്രട്ടറി),ഷൈൻ,അജി (ജോയിന്റ് സെക്രട്ടറിമാർ),സജീവ് ലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.