തിരുവനന്തപുരം:കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിക്കുന്ന സമ്മർ സ്കൂൾ പിന്നണിഗായികയും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്സണുമായ പി.ആർ.പുഷ്പവതി ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു.അശോകൻ,സംവിധായകൻ നിതീഷ് സഹദേവൻ,സാഹിത്യകാരൻ ജോർജ് ഓണക്കൂർ,ലൈബ്രറി ഉപദേശകസമിതി അംഗം എൽ.ഗോപികൃഷ്ണൻ,ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനും സമ്മർ സ്കൂൾ ചെയർപേഴ്സണുമായ മഞ്ജു.പി.എൽ,സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ അവനി തുടങ്ങിയവർ പങ്കെടുത്തു.