general

ബാലരാമപുരം: വേനൽക്കാലം നീന്തൽ പരിശീലനത്തിൽ അടിച്ചുപൊളിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. കുട്ടികളിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂങ്കോട് രാജീവ്ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിൽ രണ്ടാഴ്ചയായി നീന്തൽ പരീശലനം നടക്കുകയാണ്.400ഓളെ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക കോച്ചിനേയും നിയമിച്ചിട്ടുണ്ട്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും കൂടിയതോടെ നീന്തൽ പരിശീലനം വിജയകരമായി. രാവിലെ 6 മുതൽ 9വരെയും വൈകിട്ട് 4മുതൽ 7വരെയുമാണ് പരിശീലനം.രണ്ട് മാസം നീണ്ടുനിൽക്കുന്ന നീന്തൽ ക്യാമ്പ് മേയ് 31ന് സമാപിക്കും.നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സ്വിമ്മിംഗ് ക്ലബ് ചെയർമാൻ സി.ആർ.സുനു അറിയിച്ചു.