പൂജപ്പുര: തമലം പഞ്ചവടിയിൽ റിട്ട. അദ്ധ്യാപകൻ കെ. പത്മനാഭൻ നാടാർ (85) നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: ഡോ. റോയ് ബി. ജോൺ (പ്രിൻസിപ്പൽ, എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ, അമരവിള), ജോയ് ബി. ജോൺ (സീനിയർ ക്ളാർക്ക്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഒാഫീസ്, തിരു.). മരുമക്കൾ: നിഷാരാജ് (സബ് ഡിവിഷണൽ എൻജിനീയർ, ബി.എസ്.എൻ.എൽ കോട്ടയം), ടി.ആർ. ഷീബ (അസി. കെ.ഐ.ടി.ഇ, തിരു.). അനുസ്മരണ പ്രാർത്ഥന: ശനിയാഴ്ച നാലിന്.

സുലോചന ഭായി

മണക്കാട്: കൊഞ്ചിറവിള പുളിയിക്കൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുലോചന ഭായി (88) നിര്യാതയായി. മകൻ: ശ്രീകുമാർ. മരുമകൾ: രാധാദേവി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്. രാമൂട് വീട് മരുതൂർക്കടവ് വച്ച്.

മുരുകൻ

മണക്കാട്: മാർക്കറ്റ് ജംഗ്ഷൻ അമുത് ഭവനിൽ എ. മുരുകൻ (80) നിര്യാതനായി. ഭാര്യ രുക്‌മിണി. മക്കൾ: ശെൽവി, രാജൻ, രമേഷ്, വിനോദ് കുമാർ. മരുമക്കൾ: ബാലമുരുകൻ, ഉഷാകുമാരി, ശിവശക്തി, രജീന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

അനിത കുമാരി

ഉൗക്കോട്: ഹട്ട് പാലസിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ എസ്. അനിത കുമാരി (67) നിര്യാതയായി. മകൾ: പരേയായ സുമി. മരുമകൻ: മണികണ്ഠൻ.

സതീഷ് ബാബു

കേശവദാസപുരം: ദേവസ്വം ലെയ്ൻ എം 20 ദേവസ്വം ബംഗ്ളാവിൽ കെ. സതീഷ് ബാബു (64, റിട്ട. ഐ.ഡി.എ.എസ്, പ്രിൻസിപ്പൽ കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്സ് ) നിര്യാതനായി. ഭാര്യ: ദേവി സതീഷ്. മക്കൾ: ഡോ. ശ്രീശങ്കർ (യു.എസ്.എ), ഗൗരി സതീഷ് (യു.എസ്.എ). മരുമക്കൾ: മാളവിക, ജയകുമാർ (യു.എസ്.എ). സഹോദരങ്ങൾ: പ്രകാശ് ബാബു (സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, എക്സ്. എം.എൽ.എ), പരേതനായ കെ. സുബാഷ് (റിട്ട. ജോയിന്റ് ആർ.ടി.ഒ), ജയശ്രീ, രാജ്യശ്രീ, രഘുനാഥൻ നായർ, അഡ്വ. കെ. സുരേഷ് ബാബു. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9ന് തൈക്കാട് ശാന്തികവാടത്തിൽ.

തങ്കപ്പനാശാരി

നാവായിക്കുളം: വെട്ടിയറ പൊളച്ചിറ മണികണ്ഠവിലാസത്തിൽ തങ്കപ്പനാശാരി (70) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മാൾ. മക്കൾ: ബിജ, വിജി, വിനി. മരുമക്കൾ: ഷീജ, രമേശ്, സജി. സഞ്ചയനം: 22ന് രാവിലെ 8ന്.

കുമാർ

കിള്ളിപ്പാലം: സി.എസ്. ഹാൾ റോഡ് പരേതനായ കോലപ്പപിള്ളയുടെ മകൻ കുമാർ കെ.എൽ (54) നിര്യാതനായി. അമ്മ: ലളിതമ്മ (റിട്ട. കെ.എസ്.ആർ.ടി.സി). സഹോദരൻ: ശിവകുമാർ (റെയിൽവേ). ഭാര്യ: ഷീബ. മക്കൾ: കിരൺ, ശരൺ.