തിരുവനന്തപുരം: സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപന ദിനാചരണം ഇന്ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് വെർച്വൽ ഹാളിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ നിർവഹിക്കും.നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ മുഖ്യതിഥിയാകും.ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ എന്ന സിനിമ പ്രദർശിപ്പിക്കും. തുടർന്ന് ഡോക്യുമെന്ററി സംവിധായിക ബിന്ദു സാജന്റെ നേതൃത്വത്തിൽ സിനിമാചർച്ച നടക്കും. സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി.ഒലീന,ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ഇൻചാർജ്ജ്) ടി.അനിൽകുമാർ എന്നിവർ പങ്കെടുക്കും.