വിതുര:പ്രസിദ്ധമായ പുളിച്ചാമല കുളമാൻകോട് ശ്രീമഹാദേവദേവീക്ഷേത്രത്തിലെ ഉത്രം മഹോത്സവം സമാപിച്ചു.ഭക്തിയുടെ നിറവിൽനടന്ന സമൂഹപൊങ്കാലയിലും,തുടർന്ന് നടന്ന അന്നദാനത്തിലും,ഘോഷയാത്രയിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എസ്.സുരേന്ദ്രൻനായർ,സെക്രട്ടറി എം.വിനേഷ് എന്നിവർ നേതൃത്വം നൽകി സർവൈശ്യര്യപൂജ, അഷ്ടാഭിഷേകം,പുഷ്പാഭിഷേകം,അലങ്കാരദീപാരാധന,വലിയഉരുൾ,താലപ്പൊലി, തമ്പുരാൻപടുക്ക. ഭഗവതിസേവ,ഭദ്രകാളിപൂജ,ശിവപൂജ,വീരനാട്യം,മെഡിക്കൽ ക്യാമ്പ്,നവകലശപൂജ, കലശാഭിഷേകം പുഷ്പാഭിഷേകം,അലങ്കാരദീപാരാധന,ഭഗവതിസേവ,വരമൊഴിക്കൂട്ടം,നാടൻപാട്ടും,ദൃശ്യാവിഷ്‌ക്കാരവും. എന്നിവയുണ്ടായിരുന്നു.