വിതുര:പൊൻമുടിയിലെ സംരക്ഷിതമേഖലയിൽനിന്ന് വനം സംരക്ഷണസമിതി ജീവനക്കാരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. ഇരുനൂറോളം ചെറുമരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചുകടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്.കടത്താതെ ശേഷിച്ച മരങ്ങൾകൂട്ടിയിട്ടിരിക്കുകയാണ്. മെർക്കിസ്റ്റൺ എസ്റ്റേറ്റിനോട് ചേർന്നുള്ള പരിസ്ഥിതിലോല മേഖലയിലെ മരങ്ങളാണ് മുറിച്ചത്.കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നു.തിരഞ്ഞെടുപ്പിന് ബൂത്ത് ഒാഫീസ് കെട്ടാനും കൊടി കെട്ടുവാനുംവേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാഴ്മരങ്ങൾ മുറിക്കാൻ അനുമതി തേടിയിരുന്നു.എന്നാൽ ഇതിന്റെ മറവിൽ മരങ്ങൾ കടത്തുകയായിരുന്നു. മരങ്ങൾ മുറിച്ചുകടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.