vidyalayavazadachanilayil

പള്ളിക്കൽ: മടവൂർ പുലിയൂർക്കോണം ഗവ.എൽ.പി.സ്കൂളിലേക്കുള്ള വഴി അടഞ്ഞ് പത്ത് ദിവസമായിട്ടും അധികൃതർക്ക് അനക്കമില്ല.കോടതി വിധിയെത്തുടർന്ന് സ്വകാര്യവ്യക്തി ഈ മാസം17ന് ആണ് മതിൽകെട്ടി വഴിയടച്ചത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മതിൽചാടിക്കടന്നാലേ ഇനി സ്കൂളിൽ എത്തിച്ചേരാൻ കഴിയൂ.പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടേയും സംയുക്താഭിമുഖ്യത്തിൽ സി.ആർ.സി കോ-ഓർഡിനേറ്റർ ദിവ്യാദാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേനൽപ്പാടം സർഗ്ഗാത്മക ക്യാമ്പ് ഇവിടെ നടന്നുവരികയാണ്. 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് രണ്ട് ബൂത്തുകൾ ഈ സ്കൂളിൽ പ്രവർത്തിക്കേണ്ടതുണ്ട്.ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രശ്നപരിഹാരത്തിനായി ഏതറ്റംവരെയും പോകുമെന്ന് എസ്.എം.സി ചെയർമാൻ ഹർഷകുമാർ അറിയിച്ചു.