
വിഴിഞ്ഞം: കാർഷിക കോളേജിലെ വിജ്ഞാനവ്യാപന വിദ്യാഭ്യാസ വിഭാഗത്തിന്റെയും സിമ്മിറ്റ് ജനറൽ ഡെവലപ്മെന്റ് ഹബ്ബിന്റെയും അവസാന വർഷ കാർഷിക ബിരുദ വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ നടന്ന ജ്വാല കോൺക്ലേവിന് സമാപനമായി.കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി റോയി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ സിവിൽ സർവീസ് പരിശീലകയായ ജ്യോതി രാധിക വിജയകുമാർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരായ ഡോ.അലൻതോമസ്,ഡോ.അർച്ചന ആർ.സത്യൻ,ഡോ.സംഗീത കെ.ജി,വിദ്യാർത്ഥി പ്രതിനിധി അഭിജിത്.എസ് എന്നിവർ പങ്കെടുത്തു.കൂൺകൃഷി,റാഗി ലഡു നിർമ്മാണം എന്നിവയെ ആധാരമാക്കിയുള്ള ഡെമോൺസ്ട്രേഷനുകൾ നടന്നു. വിദ്യാർത്ഥികൾക്കായി സ്വയം സഹായ സംഘങ്ങളെക്കുറിച്ചുള്ള കേസ് സ്റ്റഡി മത്സരത്തിൽ 15 ഓളം ടീമുകൾ പങ്കെടുത്തു. കാർഷിക കോളേജിലെ നവനീത് വേണുഗോപാൽ നയിച്ച സംഘം 8000 രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി.പെൻസിൽ ഡ്രോയിംഗ്,പോസ്റ്റർ രചന,കൊളാഷ് മത്സരങ്ങളിലെ ജേതാക്കൾക്കും സമ്മാനം നൽകി.