
നെടുമങ്ങാട് : ആനാട് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ കുട്ടികൾക്കായി ഒരാഴ്ചത്തെ അവധിക്കാല ക്യാമ്പ് 'കളിക്കൂട്ടം 2024' സംഘടിപ്പിച്ചു.യോഗ പരിശീലനം,ഔഷധസസ്യ പരിചയം, ആരോഗ്യ ബോധവത്കരണം,സ്‌ട്രെസ് മാനേജ്‌മെന്റ്, ജീവിത നൈപുണ്യ പരിശീലനം എന്നിവയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും പ്രമുഖർ ക്ലാസ് നയിച്ചു. 8 മുതൽ 15 വയസു വരെയുഉള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,വൈസ് പ്രസിഡന്റ് പാണയം നിസാർ,ആശുപത്രി വികസന സമിതി അംഗം ഹരിദാസ്,ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.ജെ.സെബി,ഡോ.പൂർണിമ,ഡോ.വിഷ്ണു മോഹൻ,ഡോ.അപർണ തുടങ്ങിയവർ നേതൃത്വം നൽകി.