seetha

തിരുവനന്തപുരം: മുൻ നിയമസഭാ സെക്രട്ടറി പരേതനായ ഡോ. ആർ. പ്രസന്നന്റെ ഭാര്യയും തിരുവനന്തപുരം വിമൻസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധാവിയുമായ കുന്നുകുഴി കൃഷ്ണവിലാസത്തിൽ സീതാ പ്രസന്നൻ (89) നിര്യാതയായി. എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലും അദ്ധ്യാപികയായിരുന്നിട്ടുണ്ട്.

പബ്ളിക് സർവീസ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാനായിരുന്ന പരേതനായ സി.ഒ. ദാമോദരന്റെയും പരേതയായ ഭാനുമതിയുടെയും മകളാണ്. മുൻ കമ്മ്യൂണിസ്റ്റ് നേതാവും ആറ്റിങ്ങൽ എം.എൽ.എയുമായിരുന്ന ആർ. പ്രകാശത്തിന്റെ സഹോദര ഭാര്യയാണ്. മക്കൾ: ഡോ. സന്തോഷ് പ്രസന്നൻ (യു.എസ്.എ), ഡോ. ഉല്ലാസ് പ്രസന്നൻ (ആനടിയിൽ ഹോസ്പിറ്റൽ, തിരു.), സ്മിതാ പ്രസന്നൻ ശിവജി (തിരുവനന്തപുരം), ഡോ. പ്രീതാപ്രസന്നൻ (യു.കെ). മരുമക്കൾ: സിനി സന്തോഷ്, പരേതയായ ഡോ. മായാ ഉല്ലാസ്, ഡോ. ശിവജി (യു.എ.ഇ), ഡോ. റാം (യു.കെ). സഹോദരൻ: പരേതനായ ഡോ. ബാലകൃഷ്ണൻ. ഫോൺ: 9446565222