കാട്ടാക്കട:ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽ റൂട്ട് മാർച്ച് നടത്തി.കാട്ടാക്കട,കിള്ളി,മാർക്കറ്റ് റോഡ്,ചൂണ്ടുപലക എന്നിവടങ്ങളിലാണ് റൂട്ട് മാർച്ച് നടന്നത്.സി.ഐ.എസ്.എഫിന്റെ 70 പേരുള്ള രണ്ട് ബറ്റാലിയനും കാട്ടാക്കട പൊലീസും റൂട്ടിമാർച്ചിൽ പങ്കെടുത്തു.കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാർ,ഇൻസ്പെക്ടർ എൻ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.