malinyam

വർക്കല: വർക്കലയിലെ പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകം.ശിവഗിരിക്ക് സമീപം തൊടുവെ - നടയറ റോഡ് ദുർഗന്ധം വമിക്കുന്ന നിലയിലാണ്.റോഡിന് ഇരുവശങ്ങളിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്.നഗരസഭയുടെ മാലിന്യ നിക്ഷേപ യൂണിറ്റുകളിൽ ഹരിതകർമ്മ സേന ശേഖരിക്കുന്ന മലിന്യമാണ് നിക്ഷേപിക്കുന്നത്.എന്നാൽ യൂണിറ്റിന്റെ മുൻഭാഗത്തെ റോഡ് നിലവിൽ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പ്രദേശത്ത് സി.സി ടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.തെരുവ് നായ്ക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.