sindhu

വർക്കല: വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇലകമൺ പുതുവൽ വിദ്യാധര വിലാസത്തിൽ തുളസീദാസിന്റെ ഭാര്യ സിന്ധു (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ ഇവരെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വൈകീട്ട് മൂന്ന് മണിയോടെ വീട്ടുമറ്റത്തെ കിണറിൽ മൃതദേഹം കാണപ്പെട്ടത്. ഭർത്താവ് തുളസി ദാസ് വിദേശത്താണ്.

മക്കൾ:നന്ദുദാസ്,വിധുൻദാസ്.