
ഉദിയൻകുളങ്ങര: രണ്ടാം ഭർത്താവ് കറിച്ചട്ടി കൊണ്ട് തലയ്‌ക്കടിച്ച യുവതി ആശുപത്രിയിൽ. പാറശാല പുത്തൻകടയ്‌ക്കു സമീപം താമസിക്കുന്ന ഷബീറയ്‌ക്കാണ് (27) പരിക്കേറ്റത്. രണ്ടാം ഭർത്താവ് രാമനാണ് ആക്രമിച്ചത്.
തലയ്‌ക്ക് പരിക്കേറ്റ് രക്തം വാർന്ന് ഓടുന്നത് കണ്ട നാട്ടുകാരാണ് പാറശാല പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി യുവതിയെ പാറശാല ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ ഷബീറ ആദ്യ ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് രാമനൊപ്പം താമസിക്കുന്നത്. ഇയാളും ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിരുന്നു. ഇവർ തമ്മിൽ കുടുംബകലഹം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഷബീറ ആദ്യം രാമനെ ചപ്പാത്തിപ്പലക കൊണ്ടടിച്ചതിനെ തുടർന്നാണ് രാമൻ തിരിച്ചടിച്ചതെന്ന് പൊലീസ് പറഞ്ഞു.