തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള വിശ്വകർമ്മ ഏകോപന സമിതി യു.ഡി.എഫിനെ പിന്തുണയ്കും. ജാതി സെൻസസിനെ എതിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരെ പ്രതികരിക്കാനും ഡോ. ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിനെതിരെയും, അധികാരത്തിലെത്തി ഒമ്പതര വർഷങ്ങൾ ഒന്നും ചെയ്യാതെ പി.എം വിശ്വകർമ യോജനയുടെ പേരിൽ സമുദായത്തെ പറ്റിക്കുന്നതിനെതിരെയും പ്രതികരിക്കണം. ഇതിനായാണ് ജാതി സെൻസസിന് അനുകൂലമായി നിലപാടെടുക്കുന്ന യു.ഡി.എഫിന് പിന്തുണയ്‌ക്കുന്നത്.