വിതുര: എൽ.ഡി.എഫ് തൊളിക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് ജംഗ്ഷനിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി, എം.എസ്.റഷീദ്,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റിസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,വൈസ് പ്രസിഡന്റ് ബി.സുശീല,സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ,എസ്.സഞ്ജയൻ, ഭദ്രം.ജി.ശശി,മോനിച്ചൻ,പോങ്ങുംമൂട് റാഫി, മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എസ്.പ്രേംകുമാർ,ഷംനാനവാസ് എന്നിവർ പങ്കെടുത്തു.