
കല്ലമ്പലം: പുത്തൻകോട് - വാളക്കോട് മേഖലയിലെ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള പണികൾ ആരംഭിച്ചു. നാഷണൽ ഹൈവേ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുത്തൻകോട് - വാളക്കോട് പ്രദേശത്തെ പ്രധാന പൈപ്പ് ലൈൻ മുറിച്ചു മാറ്റിയതിനാൽ കഴിഞ്ഞ ഒരു വർഷമായി 83 വീടുകളിൽ വെള്ളം ലഭിക്കുന്നില്ലായിരുന്നു.എന്നാൽ ജലവിതരണ വകുപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് ബില്ലുകൾ ലഭിച്ചുകൊണ്ടിരുന്നു.പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.വർക്കല ജലഅതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറേയും നാഷണൽ ഹൈവേ ബൈപാസ് നിർമ്മാണ എൻജിനിയർമാരെയും സൗഹൃദ റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ നിരന്തരം സന്ദർശിച്ച് പരിഹാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുറിച്ചു മാറ്റിയ 400 മീറ്റർ പൈപ്പ്ലൈൻ പുനസ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുകയായിരുന്നു.