pothudarshanathinu-vachap
1. രാജന്റെ മൃതദേഹം നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ

കല്ലമ്പലം: കഴിഞ്ഞ 19 ന് രാത്രി 11.30 ഓടെ സ്കൂട്ടറിൽ വീട്ടിലേക്കു പോകവേ ഇരുപത്തെട്ടാംമൈലിന്‍ സമീപം കാറിടിച്ച് പരിക്കേറ്റ നാവായിക്കുളം പഞ്ചായത്ത് എ.ഇ ഓഫീസിലെ ഡ്രൈവർ താഴെവെട്ടിയറ കാഞ്ഞിരം വിള സരോവരത്തിൽ രാജൻ (55 ) മരിച്ചു.ഗുരുതരമായി പരിക്കേറ്റ രാജനെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30 ഓടെ മരിച്ചു.. പഞ്ചായത്തധികൃതരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സാ സഹായ വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും സഹായങ്ങൾ എത്തുകയും ചെയ്തിട്ടും രാജന്റെ ജീവൻ രക്ഷിക്കാനായില്ല. രാജന്റെ മരണത്തോടെ കുടുംബം അനാഥമായി. ഇന്നലെ ഉച്ചയോടെ നാവായിക്കുളം ഗ്രാമ പഞ്ചായത്തിന് മുന്നിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സംഘടനകളും ജന പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മായയാണ് ഭാര്യ. മക്കൾ: കാർത്തിക് രാജ്, കാവ്യ രാജ്.

ഫോട്ടോകൾ:

1. രാജന്റെ മൃതദേഹം നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ

2. രാജൻ