ആറ്റിങ്ങൽ:ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റിയംഗം സി.ജി.വിഷ്ണു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എരിയാ കമ്മിറ്റി അംഗം സി.ദേവരാജൻ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,മേഖല സെക്രട്ടറി അഡ്വ.എൻ.മോഹനൻ നായർ,മുൻ മുനിസിപ്പൽ ചെയർമാൻ സി.ജെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.