ആറ്റിങ്ങൽ: പരസ്യ പ്രചാരണത്തിന് സ്വകാര്യ വാഹനം മാറ്റി ടാക്‌സി പെർമിറ്റ് മാത്രമുള്ള വാഹനങ്ങൾ നിർബന്ധമാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആറ്റിങ്ങൽ യു.ഡി.എഫ് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്‌ണപിള്ള ആവശ്യപ്പെട്ടു. എൽ.ഡി.എഫ്,ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് മുൻകൂട്ടി വിവരം നൽകി അവർക്കാവശ്യമായ വാഹനങ്ങൾക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾക്കും സമരപരിപാടികൾക്കും തയ്യാറാകേണ്ടി വരുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.