ശിവഗിരി : 112-ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി നാളെ ആരംഭിക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക വാഹന ഘോഷയാത്രയായി ഇന്ന് വൈകിട്ട് 4 ന് കോലത്തുകരക്ഷേത്രത്തിൽ നിന്നും പുറപ്പെടും. യാത്രാമദ്ധ്യേ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് പതാക ഘോഷയാത്ര ശിവഗിരിയിലെത്തുക.