ശിവഗിരി: ശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ 21ന് രാവിലെ 9 ന് സ്വാമി സച്ചിദാനന്ദ രചിച്ച കുമാരനാശാൻ കണ്ട ഗുരുദേവനും, സ്വാമി ശിവസ്വരൂപാനന്ദ രചിച്ച മധുരമുള്ള കഥകളും ,23 ന് ഉച്ചയ്ക്ക് 2ന് എൻ. തമിൽ മണി രചിച്ച ഗുരുവിൻ കേട്ടുപാട്ടുകൾ എന്ന പുസ്തകവും പ്രകാശനം ചെയ്യും.ഗുരുദേവ ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഡിന്റാ മുരളീധരൻ, സാമൂഹ്യപ്രവർത്തകനും ശ്രീനാരായണ ധർമ്മപ്രചാരകനുമായ പത്മകുമാർ കരുനാഗപ്പള്ളി ,സ്ത്രീ ശാക്തീകരണത്തിന് മികച്ച സംഭാവന ചെയ്യുന്ന സുനീലി എന്നിവരെ ആദരിക്കും..