
തിരുവനന്തപുരം: മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കേരളത്തിലെ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ബാസ്‌കറ്റ് ബാൾ ടൂർണമെന്റ് ' എം.സി.ഇ.ടി 2024 ' ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ ജി.മോഹൻദാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ എം.സി.ഇ.ടി പ്രിൻസിപ്പൽ ഡോ.ടി.റൂബിൻ ദേവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് പ്രസിഡന്റ് ഗോപി മോഹൻനായർ, സൗത്ത് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് പ്രിൻസിപ്പൽ ഡോ.ശ്രീകാന്ത് നാരായണൻ എന്നിവർ പങ്കെടുത്തു.
16 മുതൽ 18 വരെ നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജും പെൺകുട്ടികളുടെ വിഭാഗത്തിൽ മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗും ഒന്നാം സ്ഥാനം നേടി. ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ താരം സെജിൻ മാത്യു സമ്മാനദാനം നിർവഹിച്ചു.