ശംഖുംമുഖം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് നാളെ വൈകിട്ട് നാലു മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടും. ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റി. ഈ വിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.