തിരുവനന്തപുരം: ആരോഗ്യമേഖലയിൽ എ.ഐ - റോബോട്ടിക്സ് സാദ്ധ്യതകളെക്കുറിച്ചുള്ള അന്തർദ്ദേശീയ കോൺക്ലേവിന്റെ ഉദ്ഘാടനം ഇന്ന് രാജീവ് ചന്ദ്രശേഖർ നിർവഹിക്കും.ഓ ബൈ താമരയിലാണ് കോൺക്ലേവ്.അബുദാബിയിലെ ന്യൂ മെഡിക്കൽ ക്ലിനിക്സിന്റെ എം.ഡി ഡോ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.ഹൃദയാലയ ഹാർട്ട് ആൻഡ് റോബോട്ടിക് റിസർച്ച് സെന്റർ ചെയർമാനും സീനിയർ കാർഡിയോളജിസ്റ്റുമായ ഡോ.വി.ജയപാൽ സ്വാഗതം പറയും.കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.എലിസബത്ത് ഷെർളി,ഡോ.വി.സുരേഖ (രജിസ്ട്രാർ,മീനാക്ഷി അക്കാഡമി ഒഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ചെന്നൈ),പ്രജിൽ ബാബു (ട്രാവൻകൂർ നാഷണൽ സ്കൂൾ ചെയർമാൻ),ഡോ.ദിനേഷ് റോയ് (സി.ഇ.ഒ ജനറ്റിക്ക),ഡോ.ടൈനി നായർ (കാർഡിയോളജി വകുപ്പ് മേധാവി,പി.ആർ.എസ് ആശുപത്രി),ഡോ.ദീപു സുധാകരൻ (റോബോട്ടിക് ആൻഡ് ജനറൽ സർജൻ,മിസോറി).ഡോ.സജി ഫിലിപ്പ് (പീഡിയാട്രിക് കാർഡിയോളജിസ്റ്റ്,മെഡിക്കൽ മിഷൻ ആശുപത്രി,തിരുവല്ല),ഡോ.രാജേഷ് കണ്ണൻ മേഗലിംഗം (അമൃത യൂണിവേഴ്സിറ്റി),ഡോ.ജോർജ് കോശി (സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്),ശ്രീകാന്ത് പല്ലാവൂർ (കാലിഫോർണിയ),ഡോ.ജോസ് ജോസഫ് (ഡിജിറ്റൽ യൂണിവേഴ്സിറ്റി,കേരള),ഡോ.മഞ്ജു ബി.ആർ.(അമൃത വിശ്വവിദ്യാപീഠം),അഫ്സൽ മുട്ടിക്കൽ (ടെക്നോപാർക്ക്),സേവിയർ പ്രതാപ് (ബംഗളൂർ),ഡോ.കെ.സുരേഷ് (എസ്.കെ ഹോസ്പിറ്റൽ) തുടങ്ങിയ പ്രഗത്ഭ ഡോക്ടർമാരും ടെക്നോളജിസ്റ്റുകളും പങ്കെടുക്കും.