അതേസമയം, കേരള സർവകലാശാലയിലെ പ്രസംഗത്തിൽ ജോൺ ബ്രിട്ടാസ് എം.പിയോട് വിശദീകരണംതേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. യൂണിവേഴ്സിറ്റി ക്യാമ്പസിൽ രാഷ്ട്രീയ യോഗമല്ല നടന്നതെന്നും എം.പിയുടെ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കമ്മിഷൻ എം.പിക്ക് നോട്ടീസ് അയച്ചത്. ഇന്ന് നേരിട്ടോ പ്രതിനിധി മുഖേനയോ ബ്രിട്ടാസ് വിശദീകരണം നൽകണം.