കടയ്ക്കാവൂർ: മഹാകവി കുമാരനാശാന്റെ 152ാമത് ജന്മദിനം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 23ന് കായിക്കര ആശാൻ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലെെജു പതാക ഉയർത്തും. 9.30ന് കാവ്യാർച്ചന ആരംഭിക്കും. പ്രസിദ്ധ കവി ശാന്തൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് കാവ്യസംവാദം ആരംഭിക്കും. വെെകുന്നേരം 5 മുതൽ ജന്മദിനസമ്മേളനവും യുവകവി പുരസ്കാര സമർപ്പണവും. നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാര റിപ്പോർട്ട് ഡോ.ബി ഭുവനേന്ദ്രൻ അവതരിപ്പിക്കും. യുവകവി പുരസ്കാര സമർപ്പണം കവയിത്രി റോസ് മേരി നിർവഹിക്കും. ഡോ.വിജയരാഘവൻ, നളിനി വിജയരാഘവൻ(കുമാരാനാശാന്റെ പൗത്രി) എന്നിവർ പങ്കെടുക്കും. ദേവിക, ഡോ. ഹേനാലാൽ.എസ് (വർക്കല എസ്.എൻ കോളേജ് മലയാള വിഭാഗം), അസോസിയേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളായ സി.വി. സുരേന്ദ്രൻ, റജി കായിക്കര,അഡ്വ. ആനയറ ഷാജി, ഉണ്ണി ആറ്റിങ്ങൽ, ശ്യാമപ്രകാശ്, ശരത്ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. വക്കം കെ.ജയിൻ നന്ദി പറയും. രാത്രി 8 മുതൽ ആറ്റിങ്ങൽ ശ്രീധന്യാ തിയറ്റേഴ്സിന്റെ നാടകം മുഖാമുഖം ഉണ്ടായിരിക്കും.