കടയ്ക്കാവൂർ: 2024ലെ ആശാൻ യുവകവി പുരസ്കാരത്തിന് സുബിൻ അമ്പിത്തറയിലിനെ തിരഞ്ഞെടുത്തു 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 23 ന് നൽകും.'ഉച്ചാന്തലമേലെ പുലർകാലെ'എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം. ഒരു സഞ്ചാര ജീവിതത്തിന്റെ വെെവിദ്ധ്യവും ഒറ്റപ്പെടലിന്റെ ഏകാന്തതയും ഭാവനയും സുബിന്റെ കവിതയെ അപൂർവ്വതയിലെത്തിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് ,വി.ലെെജു ,ഡോ.ബി ഭുവനേന്ദ്രൻ, സി.വി. സുരേന്ദ്രൻ,ഉണ്ണി ആറ്റിങ്ങൽ, റജി, ശരത് ചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.