
ആറ്റിങ്ങൽ: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും ചിറയിൻകീഴ് എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി പെരുമാതുറ, പൊഴിയൂർ, അഞ്ചുതെങ്ങ് ഭാഗങ്ങളിലെ ബോട്ടുകളിൽ സുരക്ഷാ പരിശോധന നടത്തി.കായലിൽ സഞ്ചരിച്ച് ഓടിക്കൊണ്ടിരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്.ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ സി.ബി.വിജയൻ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ഷിബുകുമാർ,പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഹാഷിം,സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്,റഹിം.കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.