hi

വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ കീഴ്ച്ചേരി ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും കുമാരനാശാൻ അനുസ്മരണവും നടന്നു.ശാഖാ പ്രസിഡന്റ് എൻ.സാംബശിവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി അഖിലാ അജയൻ സ്വാഗതം പറഞ്ഞു.യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ മുഖ്യപ്രഭാഷണം നടത്തി.വനിതാ സംഘം ചെയർപേഴ്സൺ ബിന്ദു വലിയ കട്ടയ്ക്കാൽ,കമ്മിറ്റി അംഗം മിനി സുദർശനൻ,യൂണിയൻ കമ്മിറ്റി അംഗം ശശിധരൻ കെ,ശിവപ്രസാദ്, ദാസ് എന്നിവർ സംസാരിച്ചു.ശാഖാ വൈസ് പ്രസിഡന്റ് ആർ.സഞ്ജീവൻ നന്ദി പറഞ്ഞു.